Ultimate magazine theme for WordPress.

ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 28 പേർ മരിച്ചു. 45 സീറ്റുകളുള്ള ബസ് ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയോടെയാണ് അപകടം. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ധനസഹായം പ്രഖ്യാപിച്ചു.

Sharjah city AG

Comments are closed.