വത്തിക്കാൻ : യുദ്ധത്തിന്റെ വേദനകൾക്കിടയിലും പ്രതീക്ഷ നിലനിർത്തി മുന്നോട്ടുപോകാൻ മിഡിൽ ഈസ്റ്റിലെ ബിഷപ്പുമാരോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
അറബ് മേഖലകളിലെ ലത്തിൻ എപ്പിസ്കോപ്പൽ കോൺഫറൻസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ക്രൈസ്തവസാന്നിധ്യം ന്യൂനപക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മതിയായ ക്രിസ്ത്യൻ വിദ്യാഭ്യാസം ഉറപ്പാക്കാനും പാപ്പ ബിഷപ്പുമാരെ ഓർമ്മിപ്പിച്ചു.
