Ultimate magazine theme for WordPress.

സുവിശേഷകർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർ പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ 20 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷ്ണറിമാർക്കായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം പാപ്പ നൽകിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയുമായി ബന്ധപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. \”ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട്, സുവിശേഷത്തിന്റെ ശുശ്രൂഷയിൽ ആയിരിക്കുന്ന മിഷ്ണറിമാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം\” എന്നതായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം.

Sharjah city AG