Ultimate magazine theme for WordPress.

‘അൻപ്’ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊച്ചി: ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ കവിതാ സമാഹാരമായ ‘അൻപ് ‘ ഫാ. ബോബി ജോസ് കട്ടികാട് പ്രകാശനം ചെയ്തു. ഒക്ടോബർ 19 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊച്ചിയിൽ ഗാന്ധി സ്ക്വയറിനു സമീപമുള്ള കപ്പൂച്ചിൻ ശാന്തി ആശ്രമത്തിൽ ഫാ. ജോർജ് മാത്യു പുതുപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ ഫാ. ബോബി ജോസ്, ഇവാ. സാജു മാത്യൂ എന്നിവർ സന്ദേശങ്ങൾ നൽകി. മുപ്പത്തിയൊന്നു കവിതകളും പതിനാറ് ചെറു കവിതകളും അടങ്ങുന്ന ‘അൻപ് ‘ ശാസ്ത്രജ്ഞനായ ഡോ.സിനിയുടെ പ്രഥമ കവിതാസമാഹാരമാണ്.
എഴുത്തുകാരനും , പ്രഭാഷകനും, ചിന്തകനുമായ ഡോ. സിനി ജോയ്സ് മാത്യു നിരവധി ലേഖനങ്ങളും നോവൽ, ചെറുകഥാ സാഹിത്യ ശാഖകളിൽ പുസ്തകങ്ങളും അവയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭ സൂചനകളുടെ നദി, എറമോസ് മലഞ്ചെരുവിലെ ആഷേർ, പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്, The River of Good Signs, ശുഭ സങ്കേതോം കി നദി എന്നിവയാണു മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ

Leave A Reply

Your email address will not be published.