Ultimate magazine theme for WordPress.

പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിന്റെ ഭാര്യാമാതാവ് പൊന്നമ്മ മാത്യു നിത്യതയിൽ

റാന്നി : മാടത്തുംപടി കൊന്നക്കൽ കെ എസ് മാത്യുന്റെ(തമ്പാച്ചൻ) സഹധർമ്മിണി പൊന്നമ്മ മാത്യു (70) ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചില നാളുകളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. പരേത പൂവന്മല നള്ളേത്ത് കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ നവംബർ 6 ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും, സഭ സെമിത്തേരിയിൽ സംസകരിക്കുന്നതും ആണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ക്രിസ്ത്യൻ ലൈവിന്റെ പ്രവർത്തനങ്ങളുടെ അഭ്യുദയകാംക്ഷിയായ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിന്റെ ഭാര്യ മാതാവാണ് പരേത.
ക്രിസ്ത്യൻ ലൈവ് മാനേജ്മെന്റിന്റെ പ്രത്യാശ നിർഭരമായ വന്ദനങ്ങൾ പാസ്റ്റർ ഗ്ലാഡ്സനെയും കുടുംബാംഗങ്ങളെയും അറിയിക്കുന്നു.

Sharjah city AG

Comments are closed.