Official Website

രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം; ഫാദർ പോൾ തേലക്കാട്

0 166

കോട്ടയം: രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദർ തേലക്കാട് പറഞ്ഞു. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും പോൾ തേലക്കാട് കൂട്ടിച്ചേർത്തു .

Comments
Loading...
%d bloggers like this: