ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ തെരുവ് പ്രസംഗം നടത്തിയതിന്റെ പേരിൽ മാസങ്ങളായി നേരിട്ടിരുന്ന ക്രിമിനൽ അന്വേഷണത്തിൽ നിന്നും പാസ്റ്ററും പ്രസംഗകനുമായ ദിയാ മൂഡ്‌ലിയെ പോലീസ് പൂർണ്ണമായും ഒഴിവാക്കി. തനിക്കെതിരെ ഇനി തുടർനടപടികൾ ഒന്നും ഉണ്ടാകില്ലെന്ന് ഏവൺ ആൻഡ് സോമർസെറ്റ് പോലീസ് സ്ഥിരീകരിച്ചതായി ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പാസ്റ്റർ വ്യക്തമാക്കി. ഈ തീരുമാനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള ഒരു എ വലിയ വിജയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
2025 നവംബർ 22-നായിരുന്നു ബ്രിസ്റ്റോൾ സിറ്റി സെന്ററിലെ ബ്രോഡ്മീഡിൽ വെച്ച് ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പാസ്റ്റർ ദിയാ മൂഡ്‌ലി അറസ്റ്റിലാകുന്നത്. “മതപരമായ വിദ്വേഷം വളർത്താൻ ശ്രമിച്ചു” എന്ന സംശയത്തിന്മേലും, 1986-ലെ പബ്ലിക് ഓർഡർ ആക്ടിന്റെ സെക്ഷൻ 4A പ്രകാരമുള്ള പൊതുശല്യ കുറ്റങ്ങൾ ചുമത്തിയുമായിരുന്നു അന്ന് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Comments are closed.