മതപരിവർത്തന ശ്രമം 14 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു
ബൈ: മഹാരാഷ്ട്രയിലെ പ്രശസ്തമായ തീർത്ഥാടന നഗരത്തിൽ ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരു കൗമാരക്കാരൻ ഉൾപ്പെടെ 14 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 10 പുരുഷന്മാരും മൂന്ന് സ്ത്രീകളും 17 വയസ്സുള്ള ആൺകുട്ടിയും ആണുള്ളത്.
ദരിദ്രരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മതവിദ്വേഷം ഉണ്ടാക്കുകയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
