Ultimate magazine theme for WordPress.

കവിത

യേശു എന്ന ദിവ്യസമ്പത്ത്

നിൻ ജീവമൊഴികൾ എന്നാത്മാവിന് പുതുജീവനേകി…
നിൻ വലിയ കൃപ എന്നോടുള്ള ശത്രുതയെ ഇല്ലാതാക്കി…
നിൻ അതുല്യസ്നേഹമെൻ ജീവിതത്തിന് ഉണർവ്വേകി…
നിൻ മധുരനാദമെൻ കാതുകൾക്ക് ഇമ്പമായ്…
നിൻ തിരുവചന० എൻ ദേഹിക്ക് ഉല്ലാസമായി…
നിൻ തിരുക്കര० എൻ കരത്തിന് ആശ്രയമായി…
നിൻ പൊൻമുഖ० എൻ മുഖത്തെ പ്രകാശിതമാക്കി…
നിൻ വിശ്വസ്തത എൻ മനസ്സിന് ആത്മധൈര്യം ഏകുന്നു…
നിൻ ആത്മനദീജല० എൻ പ്രാണനെ പോഷിപ്പിക്കുന്നു…
നീയല്ലോ നാഥാ സകല നിക്ഷേപങ്ങളുടേയു० ഉറവിടം…
നിന്നിൽ നിന്നും ഞാനതിനെ പ്രാപിച്ചുകൊളളുന്നു…

Sharjah city AG