ചൈന : ചൈനയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തു. സൊമാലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് 18 ജീവനക്കാരുമായി പോയ കപ്പലാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്.
കടല്‍ക്കൊള്ളക്കാര്‍ 10 മില്യണ്‍ ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെടുന്നതായി സോമാലിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കപ്പല്‍ ഡെക്കില്‍ ആയുധധാരികളാല്‍ വളഞ്ഞ തങ്ങളുടെ ബന്ദികളുടെ ചിത്രങ്ങളും ഹൈജാക്കര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നവംബര്‍ അവസാനത്തോടെയാണ് കപ്പല്‍ ഹൈജാക്ക് ചെയ്തിരുന്നത്. അര്‍ദ്ധ സ്വയംഭരണ സ്‌റ്റേറ്റായ പണ്ട്ലാന്‍ഡിലെ സാഫുന്‍ ജില്ലയിലേക്ക് കൊണ്ടുപോയ കപ്പലിലെ ജീവനക്കാരെ അവിടെ തടവിലാവുകയും ചെയ്തു
