Ultimate magazine theme for WordPress.

പി.എഫ്.സി സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രീയ നിർണ്ണയ ക്യാമ്പും

കോട്ടയം : കോട്ടയം ജില്ലാ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (പി.എഫ്.സി ) യും ചൈതന്യ സൂപ്പർ സ്പെഷ്യാലിറ്റി ഐ കെയർ ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ നിർണ്ണയ ക്യാമ്പും മെയ് 29 വ്യാഴാഴ്ച രാവിലെ 9 – മണി മുതൽ 2 മണി വരെ പരുത്തും പാറ ഇമ്മാനുവൽ ഹോപ്പ് സെന്ററിൽ വച്ചു നടത്തപ്പെടുന്നു. ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ദ നേത്ര ഡോക്ടർമാരുടെ നേതൃത്വത്തിൽ നേത്ര രോഗ നിർണ്ണയവും,ശസ്ത്രക്രീയയും ചികിത്സാനിർദ്ദേശങ്ങളുo നൽകുന്നു.

 

29ാം തീയതി രാവിലെ 9 മണിക്ക് ക്യാമ്പിനോട് അനുബന്ധിച്ചു നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ പാസ്റ്റേഴ്സ് ഫഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പാ. സുരേഷ് പനയ്ക്കമുറി അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ക്യാമ്പ് ഉൽഘാടനം ചെയ്യും.  ഫ്രാൻസീസ് ജോർജ് എംപി മുഖ്യസന്ദേശം നൽകും. 10-ാമത് ഏഷ്യൻ ബീച്ച് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച ആഷേർ പീറ്റ് മോസസിന് കായിക പ്രതിഭാപുരസ്ക്കാരവും നൽകി ആദരിക്കും.

ക്യാമ്പിന് ആശംസകൾ നേർന്നുകൊണ്ട് ആനി മാമൻ പനച്ചിക്കാട്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, രജനി അനി പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, റോയി മാത്യു പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജയൻ കല്ലുങ്കൽ പനച്ചിക്കാട് ഗ്രമപഞ്ചായത്ത് അംഗം, പാസ്റ്റർ ഷാജി സി. ജോർജ് (ഡയറകടർ ഇമ്മാനുവൽ ഹൊപ്പ് സെന്റർ ), അനിൽ എം ഐ, റോയി കെ എം, ബെന്നി കെ പി, കൊച്ചു മോൻ എ കെ, ജേക്കബ് കെ ദാനിയേൽ ചൈതന്യ ഹോസ്പ്പിറ്റൽ പിആർഒ, പാസ്റ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പാ. സാംകുട്ടി കെ പോൾ, ജില്ലാ സെക്രട്ടറി പാ. ടി കെ രാജൻ, ക്യാമ്പ് കോർഡിനേറ്റർ പാ. പി ഐ ഡേവിഡ്, പാസ്റ്റർമാരായ അനിഷ് എബ്രഹാം, ബിജു പി ജോൺ, ജോൺ ജോസഫ്, ജിനു പി പി, സിജു വി സി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെടെണ്ട ഫോൺനമ്പർ. 9947672584, 773662 1 472, 9645695108, 914 2045892

വാർത്ത : പാ. ടി കെ രാജൻ PFC ജില്ലാ സെക്രട്ടറി, കോട്ടയം

Sharjah city AG