Ultimate magazine theme for WordPress.

മലയോര ക്രിസ്ത്യൻ കൺവെൻഷൻ ബ്ലെസ് – 2025

തണ്ണിത്തോട് : ചർച്ചഓഫ് ഗോഡ് ബെഥേൽ ഹാളിൽ നടന്ന പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തണ്ണിത്തോട് മേഖല പൊതുയോഗത്തിൽ ഏപ്രിൽ 28 നും 29 നും തണ്ണിത്തോട് ബോസ്കോ ഓഡിറ്റോറിയത്തിൽ മലയോര ക്രിസ്ത്യൻ കൺവെൻഷൻ എന്ന പേരിൽ ഐക്യ ക്രിസ്തീയ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് റവ. തോമസ് എം പുളിവേലിൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഷമീർ കൊല്ലം, അനീഷ് കാവാലം എന്നിവർ സന്ദേശം നൽകും. “ഹെവൻലി വോയ്‌സ് ” കോഴഞ്ചേരി സംഗീതശ്രൂഷ നിർവഹിക്കും.
യോഗത്തിൽ പി സി ഐ യുടെ പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി (രക്ഷാധികാരി) പാ. സി ടി വർഗീസ്, (പ്രസിഡൻറ്) പാ. പി വി ബൈജു, (സെക്രട്ടറി) പാ. കെ കെ അനിൽ, (വൈസ് പ്രസിഡന്റ്) Pr. ജോ കുര്യൻ, Bro. ജയിംസ് ജോർജ്, (ജോയിൻറ് സെക്രട്ടറി) പാ. ടി വി തോമസ്, ബ്രദർ തോമസ് തകിടിയിൽ, ട്രഷറർ: ബ്രദർ പ്രിൻസ് മാത്യു, (കൺവൻഷൻ കമ്മിറ്റി കൺവീനർ) ഡോ. തോമസ് കോന്നി എന്നിവരെ തിരഞ്ഞെടുത്തു.

Sharjah city AG