ദുബായ് : റോഡിന് കുറുകെ നടന്നതിന് യുഎഇയിൽ കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ. അനുവദനീയമല്ലാത്ത സ്‌ഥലങ്ങളിൽ റോഡിന് കുറുകെ നടന്നതിനാണ് ദെയ്റ നൈഫ് പൊലീസ് 37 കാൽനടയാത്രക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തിയത്.
അപകടകരമായ രീതിയിൽ റോഡിന് കുറുകെ കടന്നതിനും ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടമുണ്ടാക്കിയതിനുമാണ് പിഴ ചുമത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം കാൽനട ട്രാഫിക് സിഗ്നലുകളുടെ ലംഘനമോ അനധികൃത സ്‌ഥലങ്ങളിൽ ക്രോസ് ചെയ്യുന്നതിനോ 400 ദിർഹം പിഴ ലഭിക്കും.
