പാസ്റ്റർ തോമസ് ഫിലിപ്പിന് ഡോക്ടറേറ്റ് ലഭിച്ചു
സിഡ്‌നി:ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററും ട്രാൻസ്‌ലേ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ഫൗണ്ടറും ബ്ലെസ് ഓസ്ട്രേലിയയുടെ കോർ മെമ്പറുമായ കർത്തൃദാസൻ പാസ്റ്റർ തോമസ് ഫിലിപ്പ് ഓസ്ട്രേലിയയിലുള്ള ചാൾസ് സ്‌റ്റുവർട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. \”എക്സിജിറ്റിങ്ക് ദ് വേൾഡ്. എം എം തോമസ് സെക്കുലർ കമെന്ററീസ് ഓൺ സ്ക്രിപ്ചർ\” എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഭാര്യ : ശ്രീമതി ലിസ ഫിലിപ്പ്. മക്കൾ : ക്രിസ്റ്റഫി, ക്രിസ്റ്റി. പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പൂവൻമല ചിരട്ടോലിൽ ചരിവുകാലായിൽ വീട്ടിൽ പരേതനായ റ്റി. ഫിലിപ്പിന്റെയും പരേതയായ ചിന്നമ്മയുടെയും അഞ്ചാമത്തെ പുത്രനാണ് പാസ്റ്റർ തോമസ് ഫിലിപ്പ്.
