കോട്ടയം : കോട്ടയം ചിങ്ങവനത്ത് നടന്ന വാഹന അപകടത്തിൽ ചാലിശ്ശേരി ഗോഡ്സ് പ്ലാൻ മിനിസ്ട്രിയുടെ പാസ്റ്റർ സന്തോഷ് ചാലക്കുടിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മറ്റൊരു ഐപിസി സഭയുടെ പാസ്റ്ററുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് വീട്ടുസാധനങ്ങൾ ഇറക്കിയിയതിന്നു ശേഷം കൊട്ടാരക്കരയിൽ നിന്നും തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്.
വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോകുകയും റോഡിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലും ഇലക്ട്രിക് പോസ്റ്റിലും തട്ടി വാഹനം ചെരിയുകയും ആയിരുന്നു. ഇടത് സ്ഥലത്തു ഇരുന്നിരുന്ന പാസ്റ്റർക്ക് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കെറ്റു. ഡ്രൈവർക്ക് പരിക്കില്ല. തുടർന്ന് പാസ്റ്ററെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ കൊണ്ടുപോകുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തലയിൽ എട്ടോളം സ്റ്റിച്ചുണ്ട്, കൈക്ക് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്.
