തയ്യ്ബെ : വെസ്റ്റ് ബാങ്കിലെ പൂർണ്ണമായും ക്രിസ്ത്യാനികൾ മാത്രമുള്ള ഗ്രാമമായ തയ്യ്ബെയിൽ ഒലിവ് വിളവെടുപ്പ് കാലം ആരംഭിച്ചതോടെ അക്രമികളുടെ കടന്നുകയറ്റം കാരണം ഗ്രാമവാസികളിൽ ആശങ്കയും ഭീതിയും പടരുന്നതായി ഇടവക വികാരി വെളിപ്പെടുത്തി.
തയ്യ്ബെയിലെ ക്രിസ്തീയ നിവാസികളുടെ തോട്ടങ്ങളിൽ അതിക്രമിച്ചുകയറി ഒലിവ് കവരുന്ന സാഹചര്യത്തിൽ സ്വന്തം തോട്ടങ്ങളിലേക്ക് ഇറങ്ങാൻ പോലും ഭൂവുടമകൾ ഭയപ്പെടുകയാണെന്നും ഇത് കടുത്ത നീതിനിഷേധമാണെന്നും ഫാദർ ബഷാർ ചൂണ്ടിക്കാട്ടി.
ജീവിതമാർഗ്ഗവും പാരമ്പര്യവുമായ ഒലിവ് വിളവെടുക്കാൻ സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കാനും കൃഷിക്കാർക്ക് മതിയായ സംരക്ഷണം നൽകാനും അടിയന്തര ഇടപെടൽ വേണമെന്ന് ക്രിസ്തീയ സഭാ നേതൃത്വം ഭരണകൂടത്തോട് ശക്തമായി അഭ്യർത്ഥിച്ചു.

Comments are closed.