Ultimate magazine theme for WordPress.

ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ മിഷനറി മീറ്റ് ഒക്ടോബർ 17 മുതൽ ഹരിയാനയിൽ

ഗുരുഗ്രാം: കേരളത്തിൽ കിടങ്ങന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണലിന്റെ ( GSMT) ആഭിമുഖ്യത്തിൽ ഒക്ടോബർ 17 മുതൽ 20 വരെ ഹരിയാന ഗുരുഗ്രാമിലെ കാലേബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നാഷണൽ മിഷനറി മീറ്റ് നടക്കും.
ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ ചെയർമാൻ പാസ്റ്റർ തോമസ് പി. മാത്യു, എക്സിക്യൂട്ടിവ് ഡയറക്ടർ ബിജോ ജേക്കബ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ആൻഡമാനിൽ നിന്നുള്ള പാസ്റ്റർ ജോൺസൺ ഡാനിയൽ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും.

മിഡിൽ ഈസ്‌റ്റ്, കാനഡ, ആഫ്രിക്ക തുടങ്ങി ഇന്ത്യയുടെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ ,
ദൈവരാജ്യത്തിന്റെ വികസനവും ശുശ്രൂഷാ രംഗങ്ങളിലെ ആത്മീയ ചലനങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ മിഷണറിമാരും മിനിസ്ട്രി ലീഡർമാരും ദൈവദാസന്മാരും പങ്കെടുക്കും.

Sharjah city AG

Comments are closed.