കെന്റുക്കി: അമേരിക്കയിലെ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടി പാസ്റ്റർ ജിബിൻ പൂവക്കാല.
യുവജനങ്ങളുടെ ഇടയിൽ ശിഷ്യത്വ പരിശീലന പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതായിരുന്നു പഠന വിഷയം. തിരുവല്ല ഐ പി സി പ്രയർ സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാലയുടെയും സിസ്റ്റർ ബീന രാജുവിന്റെയും മകനാണ്. ഐ പി സി പ്രയർ സെന്ററിന്റെ യൂത്ത് പാസ്റ്ററായും പവർവിഷൻ ടീവി ചാനലിന്റെ പ്രോഗ്രാം കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.
ഭാര്യ: സ്നേഹ ജിബിൻ, മകൻ: ജയ്ഡൻ.
