ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പാസ്റ്റർ അറസ്റ്റിൽ
ആസാം: ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് സെപ്തംബർ 18 ന് അസമിൽ ഒരു ആദിവാസി ഹിന്ദു യുവാവിനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ നാല് പേരിൽ ഒരു പാസ്റ്ററും. അസമിലെ ലഖിംപൂർ ജില്ലയിൽ നിന്നുള്ള ബിക്കി ബിഷാൽ എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് പാസ്റ്റർ ഇസ്മായിൽ ഷബ്ബാർ, ഗോസ്നർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിലെ അസിസ്റ്റന്റ് നിരഞ്ജൻ അയൻ, പെൺകുട്ടിയുടെ പിതാവ് , അമ്മാവൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് രാവിലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, അറസ്റ്റിലായ പാസ്‌റ്ററെ പിന്തുണച്ച് പ്രാദേശിക ക്രിസ്ത്യാനികൾ രംഗത്തെത്തിയിട്ടുണ്ട്.
ഈ സംഭവങ്ങൾക്ക് പിന്നിൽ ശക്തമായ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി ക്രിസ്ത്യൻ നേതാവ്. കാരണം അവർ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, ക്രിസ്ത്യാനികൾ പലരും രാഷ്ട്രീയം മനസ്സിലാക്കാതെ അവരുടെ വലയിൽ വീഴുകയാണ് , ”അദ്ദേഹം കൂട്ടിച്ചേർത്തു.
