സൂററ്റ് : ഗുജറാത്തിലെ സൂററ്റിൽ സിറ്റി ഐ.പി.സി ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ എസ്. സുരേഷിനും ഭാര്യയ്യ്ക്കും നേരെ ആക്രമണം . ഞായറാഴ്ച സഭാരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ പ്രാർത്ഥന നടത്തികൊണ്ടിരുന്നപ്പോൾ ആണ് സുവിശേഷ വിരോധികൾ ആക്രമിച്ചത്. ഹിന്ദിക്കാരണ് ഇവിടെ കൂടിവരുന്നത്. പാസ്റ്ററെയും ഭാര്യയെയും മർദിച്ചപ്പോൾ തടയാൻ ശ്രമിച്ച വിശ്വാസികളെയും മർദിച്ചു. പാസ്റ്റർക്കും ഭാര്യയ്ക്കും മുഖത്തും ശരീരത്തും ആണ് മർദ്ദനം ഏറ്റിരിക്കുന്നത് .ആരും ഫോട്ടോയും വീഡിയോയും എടുക്കാതിരിക്കാൻ എല്ലാവരുടെയും മൊബൈൽ ഫോണുകൾ ആദ്യം തന്നെ സംഘം പിടിച്ചു വാങ്ങിച്ചു, മണിപ്പൂരിൽ നടക്കുന്നതുപോലെ തന്നെ ഇവിടെയും ആക്കും എന്ന് വന്നവർ പറയുന്നുണ്ടായിരുന്നു.
ഇനിയും ഇവിടെ മീറ്റിംഗ് നടത്തിയാൽ വീണ്ടും പ്രശ്നം ഉണ്ടാക്കും എന്ന് പറഞ്ഞാണ് അവർ പോയത്.

Comments are closed.