Ultimate magazine theme for WordPress.

പാമ്പാടി കൺവൻഷൻ – 2022

കോട്ടയം: ഗ്രേയ്സ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 6, 7, 8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പാമ്പാടി കൺവൻഷൻ നടക്കുന്നു. ദിവസവും വൈകിട്ട് 05.30 മുതൽ 09.00 മണി വരെ പാമ്പാടി പബ്ലിക്ക് സ്റ്റേഡിയത്തിൽ വച്ച് യോഗങ്ങൾ നടത്തപ്പെടും. കൺവൻഷനിൽ പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം, പാസ്റ്റർ പി.സി. ചെറിയാൻ റാന്നി, പാസ്റ്റർ അനീഷ് കാവാലം എന്നിവർ ദൈവവചനം സംസാരിക്കുന്നു. ബ്രദർ ഡേവിഡ് ജോൺ, ബ്രദർ ജയദാസ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രേയ്സ് മെലഡി കോട്ടയം ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു. പാസ്റ്റർ ബിനോയി കോട്ടയം കൺവൻഷന് നേതൃത്വം നല്കും. ക്രിസ്ത്യൻ ലൈവ് മീഡിയയിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447473675

Sharjah city AG