ഗാസ : ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായ തെക്കൻ ഗാസയിലെ റഫയിൽനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം തുടങ്ങി. റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതോടെ എല്ലാ പ്രതീക്ഷയും മങ്ങി, അഭയം എവിടെയെന്നറിയാതെയാണ് ജനംവീണ്ടും അലച്ചിൽ തുടങ്ങിയത്. തെക്കുനിന്ന് മധ്യഗാസയിലേക്കാണ് ഇപ്പോൾ കൂട്ടപ്പലായനം.
അവസാന ആശ്രയമായിരുന്ന റഫയിൽനിന്നും തുരത്തപ്പെട്ട് ആയിരക്കണക്കിനു പലസ്തീൻകാർ മധ്യഗാസയിലെ ദെയ്ർ അൽബലയിലെത്തി താൽക്കാലിക കൂടാരങ്ങൾ കെട്ടിത്തുടങ്ങി.
