Ultimate magazine theme for WordPress.

സിറോ മലബാർ സഭയുടെ നിയുകത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന്

കൊച്ചി: സിറോ മലബാർ സഭയുടെ നിയുകത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് മൗണ്ട് സെന്റ് തോമസിൽ നടക്കും.തൃശൂർ അതിരൂപതയിലെ ബസിലിക്ക ഇടവകയിൽ തട്ടിൽ ഔസേപ്പ്‌ – ത്രേസ്യ ദമ്പതികളുടെ മകനായി 1956 ഏപ്രിൽ 21നാണ് ജനനം. തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരി, വടവാതൂർ സെമിനാരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 1980 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ അസിസ്റ്റന്റ് വികാരി, മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, അസിസ്റ്റന്റ് പ്രൊക്യുറേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.2010 ഏപ്രിൽ 10നു തൃശൂർ സഹായ മെത്രാനും ബ്രൂണി രൂപതയുടെ സ്ഥാനിക മെത്രാനുമായി നിയമിക്കപ്പെട്ടു. 2018 ജനുവരി ഏഴിന് ഹൈദരാബാദിലെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റു. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
തൃശ്ശൂര്‍ അതിരൂപതയില്‍നിന്നുള്ള ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍.

Sharjah city AG