Ultimate magazine theme for WordPress.

കംബോഡിയ ബോട്ട് ദുരന്തത്തിൽ ഒരു മരണം , 19 പേരെ കാണാതായി

നോം പെൻ: കംബോഡിയ തീരത്ത് ചൈനീസ് പൗരന്മാരുമായി ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ബോട്ട് മുങ്ങിയത്. 41 ചൈനക്കാരുമായി ബോട്ട് വ്യാഴാഴ്ച സിഹാനൂക്‌വില്ലയിൽ നിന്ന്സി ഹാനൂക്‌വില്ലെക്ക് പുറപ്പെട്ടതായിരുന്നു.
ചൈനീസ് തൊഴിലാളികളെ വീട്ടുജോലിക്കോ മാറ്റ് ജോലിക്കായി കടത്തുകയോ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയാണ് ഇപ്പോൾ മരണപ്പെട്ടിരിക്കുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 11 ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ തുറമുഖത്ത് നിന്ന് സ്പീഡ് ബോട്ടിൽ ചൈന വിട്ടതായി സംഘത്തിന്റെ പ്രതിനിധി പോലീസിനോട് പറഞ്ഞതായി പ്രവിശ്യാ പോലീസ് മേധാവി ച്യൂൺ നരിൻ പറഞ്ഞു.

Sharjah city AG

Comments are closed.