Official Website

ഏകദിന പാസ്റ്റേഴ്‌സ് & ഫാമിലി സെമിനാർ നവംബർ 21-ന്

0 164

വയനാട്: ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ സെമിനാർ നടക്കും. കിങ്ങ്ഡം വോയിസ് മിനിസ്ട്രീസിൻ്റെ പ്രസിഡണ്ട് ഡോ.സാബു വർഗ്ഗീസ്, പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് കാവാലം തുടങ്ങിയവർ സെഷനുകൾ നയിക്കും. ബത്തേരി എ.ജി ക്വയർ ഗാനങ്ങൾ ആലപിക്കും.
വയനാട്ടിലെ വിവിധ പെന്തെക്കോസ്ത് സഭാ നേതൃത്വങ്ങൾ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു.പങ്കെടുക്കുന്നവർക്കുള്ള യാത്രാ – ഭക്ഷണക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ ഫോൺവഴി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 94468 38496

Comments
Loading...
%d bloggers like this: