Ultimate magazine theme for WordPress.

റിച്ചാര്‍ഡ് വര്‍മ ബൈഡന്റെ ഇന്റലിജന്‍സ് അഡ്‌വൈസറി ബോര്‍ഡില്‍.

വാഷിംഗ്ടന്‍: ഇന്ത്യൻ വംശജനും യുഎസിന്റെ മുന്‍ ഇന്ത്യന്‍ അംബാസിഡറും ആയിരുന്ന റിച്ചാര്‍ഡ് വര്‍മയെ (53) പ്രസിഡന്റ് ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡിലേക്ക് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ മാസ്റ്റര്‍ കാള്‍സ് ജനറല്‍ കൗണ്‍സിലിലും ഗ്ലോബല്‍ പബ്ലിക്ക് പോളിസി തലവനായും പ്രവര്‍ത്തിക്കുന്നു.

2014ല്‍ ഒബാമയാണ് യുഎസ് അംബാസിഡറായി വര്‍മയെ ഇന്ത്യയിലേക്കു നിയമിച്ചത്. യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ് വര്‍മ. സെനറ്റ് മെജോറട്ടി ലീഡറുടെ നാഷനല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിന് 2020ല്‍ പ്രസിഡന്റ് ബൈഡന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിലും റിച്ചാര്‍ഡ് വര്‍മയെ നിയമിച്ചിരുന്നു

Sharjah city AG

Comments are closed.