Ultimate magazine theme for WordPress.

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; തലസ്ഥാനത്ത് കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്ത് ഇതുവരെ 578 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ മാത്രം ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 142 പേര്‍ക്ക് ആണ്. രാജ്യത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്. അതേസമയം, ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുകയാണ്. തലസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യു.പി എന്നിവയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയിലും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.