ഓമല്ലൂർ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമായ കർമ്മേൽ മീഡിയാ വിഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ദൈവസഭയുടെ സഹകരണത്തോടെയുള്ള ഗോസ്പൽ കൺവൻഷനും സംഗീതവിരുന്നും ഏപ്രിൽ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഓമല്ലൂർ ദൈവസഭാ ഹാളിന് സമീപം മനാത്തറയിൽ ഗ്രൗണ്ടിൽ നടക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ റീജാ ബിജു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
കർത്താവിൽ പ്രസിദ്ധ ക്രൈസ്തവ ഗായകരായ സുവി. ലാലു ഐസക്ക് പാമ്പാടി, സുവി. ജെഫിൻ ബി. ജോർജ്ജ്, ഓമല്ലൂർ ദൈവസഭാ ക്വയർ, എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 6.00 മണിക്ക് പ്രാർത്ഥിച്ച് യോഗം ആരംഭിക്കും. കൺവീനറും ഓമല്ലൂർ ദൈവസഭാ മിനിസ്റ്റർ ഇൻ ചർജുമായ പാസ്റ്റർ സജി ഫിലിപ്പിന്റെ നേതൃത്വത്തിൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പാസ്റ്റർ ഷാന്റു മാത്യു, പാസ്റ്റർ മാത്യു ജോർജ്ജ്,ബ്രദർ റെജി മാത്യു, വിൽസൺ ജോഷ്വാ,സാജൻ കോശി, സജി ടി.കെ. സുരേഷ് എം. ജോൺ, തോമസ് ജോൺ സിസ്റ്റർ ജോയ്സ് സജി, സിസ്റ്റർ ലവ്ലി റെജി തുടങ്ങിയവർ കോ-ഓർഡിനേറ്റഴ്സായി ചുമതല വഹിക്കുന്നു. ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും പരസ്യയോഗവും ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ ഷാന്റു മാത്യു, പാസ്റ്റർ സജി ഫിലിപ്പ് തുടങ്ങിയവർ സന്ദേശം നല്കും.
ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ കർത്താവിൽ പ്രസിദ്ധ ക്രിസ്തീയ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന ക്രിസ്തീയ സംഗീതനിശ ഉണ്ടായിരിക്കും. സുവി. ലാലു ഐസക്ക് പാമ്പാടി, സുവി. ജോൺസ് ഡേവിഡ്, പാസ്റ്റർ ജോസ് ജോർജ്ജ്, സിസ്റ്റർ ലിജി യേശുദാസ്, സിസ്റ്റർ ജിഷാ ലാലു, സുപ്രസിദ്ധ കീബോർഡിസ്റ്റ് സുവി. യേശുദാസ് ജോർജ്ജ്, തബലിസ്റ്റ് സുവി. ഹരികുമാർ പന്തളം തുടങ്ങിയവരാണ് സംഗീത നിശയ്ക്ക് നേതൃത്വം നല്കുന്നത്. പത്തനംതിട്ടയിൽ നിന്ന് ഓമല്ലൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിൽ 2 കിലോമീറ്റർ അകലെയാണ് ഓമല്ലൂർ ദൈവസഭാ ഹാൾ.
കൺവൻഷന്റെ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ബന്ധപ്പെടേണ്ട മൊബൈൽ ഫോൺ നമ്പർ :
പാസ്റ്റർ സജി ഫിലിപ്പ് : +91 95449 57778
ജയൻ കെ. തോമസ് : +91 70452 34081
