ശ്രീ കെ പി കോശി യാത്രയായി ….
ശ്രീ കെ പി കോശി (കോശിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
ശ്രീ കെ പി കോശി (കോശിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
അബുദബി: കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ആയി ദീർഘ കാലം പ്രവർത്തിച്ച കോഴഞ്ചേരി പുന്നയ്ക്കാട്ട് മലയിൽ കെ. പി കോശി (73) അബുദാബിയിൽ വെച്ച് നിര്യാതനായി. അബുദാബിയിൽ മകനോടൊപ്പം താമസിക്കുന്ന ഇദ്ദേഹം ചില ദിവസങ്ങളായി സൗഖ്യമില്ലാതെ മഫറക്ക് ആശുപത്രിയിൽ ആയിരുന്നു.
കുവൈറ്റ് ടൌൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (KTMCC) പ്രഥമ പ്രസിഡന്റ്, കുവൈറ്റിലെ ക്രിസ്തീയ ആരാധനാലയമായ നാഷ്ണൽ ഇവാഞ്ചലിക്കൽ ചർച്ച് (NECK) കോമൺ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കുവൈറ്റിലെ ഗൾഫ് ബാങ്ക് ഡപ്യൂട്ടി ഡയറക്ടർ ആയിരുന്നു. കുവൈറ്റിലെ വിവിധ ക്രിസ്തീയ കൂട്ടായ്മകളുടെ മുൻപന്തിയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സി.എസ്.ഐ സഭയുടെ സജീവപ്രവർത്തകനായിരുന്നു.
ഭാര്യ: പരേതയായ സിസിലി കോശി
മക്കൾ: ആഷി , ആഷിക്ക്
സംസ്കാരം പിന്നീട്.
കുവൈറ്റ് നാഷ്ണൽ ഇവഞ്ചലിക്കൽ ചർച്ച് ചെയർമാൻ റവ.ഇമ്മാനുവേൽ ബെന്യാമിൻ ഗെരിബ് , സെക്രട്ടറി റോയി കെ യോഹന്നാൻ മന്ന ചീഫ് എഡിറ്റർ ഗ്ലെന്നി.പി.സി. തുടങ്ങിയവർ അനുശോചനമറിയിച്ചു.
