Ultimate magazine theme for WordPress.

പാസ്റ്റര്‍ കുഞ്ഞ് കോടിയാട്ട് നിത്യതയിൽ

കോട്ടയം: കോടിയാട്ട് പുരയ്ക്കല്‍ പരേതനായ കെ.സി. മാത്യുവിന്റെയും സൂസന്‍ മാത്യുവിന്റെയും മകന്‍ പാസ്റ്റര്‍ കുഞ്ഞ് കോടിയാട്ട് (ജേക്കബ് മാത്യു-52, ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍) നിര്യാതനായി. ഭാര്യ: ഡെയ്സി ജേക്കബ്. മക്കള്‍: മേഘ, സ്‌നേഹ (ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ്, കൗമുദി ടി.വി), സാന്‍ട്ര. ഞായറാഴ്ച (03-01-2021) രാവിലെ ഒന്‍പത് മണി മുതല്‍ തുകലശേരിയിലുള്ള വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് കോട്ടയം തോട്ടയ്ക്കാട് കാദീഷ് എ.ജെ പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയില്‍ സംസ്‌കരിക്കും. . നാളെ നടക്കുന്ന ശുശ്രുഷകൾ https://www.youtube.com/c/Christianliveevents ചാനലിൽ തത്സമയം ലഭ്യമാണ് .  കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ശുശ്രുഷകൾ.

Leave A Reply

Your email address will not be published.