കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യതനായി
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യതനായി
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യതനായി.
കുവൈറ്റ് സിറ്റി : ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി ശ്രീ ജോയ്‌സൺ ജേക്കബാണ് (48 വയസ്സ്) ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഡിസംബർ 18 വെള്ളിയാഴ്ച്ച നിര്യാതനായത്. എയർ ഓഷ്യാനിക് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ ഡയറക്ടർ ആയി പ്രവർത്തിച്ച് വരികയായിരുന്നു.
നാളെ ഡിസംബർ 19 ശനിയാഴ്ച്ച സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ രാവിലെ 9 മണിക്കും 10 മണിക്കും ഇടക്ക് അന്ത്യോപചാരങ്ങൾ അർപ്പിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം ഡിസംബർ 20 ഞാറാഴ്ച്ച ബാംഗ്ലൂർ ജാലഹള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ : ശ്രീമതി പ്രീതി ജെ ജേക്കബ്. മക്കൾ : ആരോൺ ജെ ജേക്കബ്, റിയ സാറ ജേക്കബ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
