പെഴമറ്റത്തു പി സി ചാക്കോ നിത്യതയിൽ
കോട്ടയം : വാഴൂർ ഐ പി സി ഹെബ്‌റോൻ സാഭാഗം പെഴമറ്റത്തു പി സി ചാക്കോ ഇന്ന് പുലർച്ചെ താൻ പ്രിയം വെച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി പാമ്പാടി സെന്റർ ആദ്യകാല പ്രവർത്തകനും സൺഡേസ്കൂൾ സൂപ്രണ്ടും ആയിരുന്നു. മക്കൾ ബേബി ജേക്കബ്, രാജു ജേക്കബ്, വത്സമ്മ ജോസഫ്, എബ്രഹാം ജേക്കബ്, മരുമക്കൾ ഷേർലി, ജെസ്സി, സോജി, ജോസ് എം ജോർജ്. ഭാര്യ പരേതയായ പാറക്കൽ ശോശാമ്മ ചാക്കോ സുപ്രസിദ്ധ സുവിശേഷ പ്രസംഗികൻ റെവ പി ഐ എബ്രഹാം (കാനം അച്ചൻ ) ഭാര്യാ സഹോദരൻ ആണ്.
സംസ്കാരം പിന്നീട്.
