Ultimate magazine theme for WordPress.

പാസ്റ്റർ വൈ ഇ ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ റീജിയൻ പ്രസിഡന്റ് ആയിരുന്ന തിരുവനന്തപുരം വലിയവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ വൈ. ഇ. ശാമുവേൽ (80 വയസ്സ്) ജനുവരി 13 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ 50 ൽ പരം വർഷങ്ങളായി ഒറീസ്സായിൽ സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ദൈവദാസൻ , സംസ്ഥാനത്തെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു. ദൈവനിയോഗ പ്രകാരം തദ്ദേശിയരുടെ ഇടയിൽ പ്രവർത്തനം ആരംഭിക്കുകയും, ഒറീസ്സാ സംസ്ഥാനത്തിലെ സഭാ വളർച്ചയ്ക്കും, സുവിശേഷ വ്യാപനത്തിനും അത്യദ്ധ്വാനം ചെയ്യുകയും ചെയ്തു.
ഭാര്യ : കുമ്പനാട് കരിയിലമുക്ക് ചെള്ളേത്ത് പരേതയായ ശ്രീമതി ലില്ലിക്കുട്ടി ശാമുവേൽ.
മക്കൾ: പാസ്റ്റർ തോമസ് സാമുവേൽ (മോൻസി) – റൂഹമ്മ (ഒറീസ്സാ), ഗ്രേസ് (മേഴ്സി) – ഷിബു മാത്യു (ന്യൂയോർക്ക്), സൂസൻ (മോളി) – ബിനു (ബാംഗ്ളൂർ).
സംസ്കാര ശുശ്രൂഷകൾ പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.