Ultimate magazine theme for WordPress.

എ ജി വേൾഡ് ഫെലോഷിപ് ചെയർമാൻ റവ. ഡോ. ജോർജ് ഓ വുഡ് നിത്യതയിൽ ചേർക്കപ്പെട്ടു

മുൻ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടും ഇവാഞ്ചൽ യൂണിവേഴ്സിറ്റിയുടെ ഇടക്കാല പ്രസിഡന്റുമായ ജോർജ്ജ് ഒലിവർ വുഡ് ജനുവരി 5-ന് (ബുധൻ) അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വുഡിന് സ്റ്റേജ് 4 കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. 2007 ൽ തോമസ് ഈ ട്രാസ്കിനു ശേഷം അമേരിക്കൻ അസംബ്ലീസ് ഓഫ് ഗോഡിന്റെ സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് വുഡ് പത്തു വർഷം ആ സ്ഥാനത്ത്‌ തുടരുകയും 2017 ൽ വിരമിക്കുകയും ചെയ്തു. ഒരു വർഷമായി ക്യാൻസറിനു ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഭാര്യ ജുവൽ, മക്കൾ ജോർജ് പോൾ വുഡ് ഇവഞ്ചലിൻ ഹോപ്‌ സോറെക്കി. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെല്ലോഷിപ് ചെയര്മാനായി ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.

Sharjah city AG

Comments are closed.