Ultimate magazine theme for WordPress.

മലപ്പുറത്ത് നിപ്പ: നിയന്ത്രണങ്ങള്‍ കർശനമാക്കി ജില്ലാ ഭരണകൂടം

മലപ്പുറം : മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കർശനമാക്കി. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. മാസ്‌ക് നിര്‍ബന്ധമാക്കി. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും നിർദേശമുണ്ട്.കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്.

തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്ബാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശമുണ്ട്.

Sharjah city AG

Comments are closed.