Ultimate magazine theme for WordPress.

എ.ജി. മലബാർ ഡിസ്ട്രിക്ട് യു.എ.ഇ. സെക്ഷൻ സംയുക്ത ആരാധനയ്ക്ക് ദുബായിൽ അനുഗ്രഹ സമാപ്തി

ദുബായ് : സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു.എ.ഇ. സെക്ഷൻ സംയുക്ത ആരാധനയ്ക്ക് ദുബായിൽ അനുഗ്രഹ സമാപ്തി.

പാ. സിജു സ്കറിയ, പാ. ജോജി ജോർജ് എന്നിവർ അധ്യക്ഷത വഹിച്ചു. പാ. റെജി സാം, പാ. റെജി സാം സങ്കീർത്തന പ്രബോധനവും, പാ. ബെൻ വി. തോമസ് മുഖ്യ പ്രഭാഷണവും നടത്തി. പാ. എബ്രഹാം ജോൺ സഭകളെ പരിചയപ്പെടുത്തുകയും പാ. ഫിലിപ്പ് വർഗീസ്, പാ. എബിൻ ബാബുരാജ്, പാ. ബ്ലെസ്സൺ ഡാനിയേൽ, പാ. റെജി തോമസ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാ. റെജി മാത്യു, പാ. ബെന്നി പി. ജോൺ എന്നിവർ തിരുമേശ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഷാർജ സിറ്റി എ.ജി ക്വയർ ഗാന ശുശ്രൂഷ നയിച്ചു. പാ. വില്യം ജോസഫ് നന്ദി പ്രകാശിപ്പിച്ചു. പാ. സിജു സ്കറിയയുടെ പ്രാർത്ഥനയും ആശീർ വാദത്തോടോടും കൂടെ കൂട്ടായ്മ സമാപിച്ചു.

Sharjah city AG

Comments are closed.