Ultimate magazine theme for WordPress.

യുഎസിൽ മൂന്ന് നഗരങ്ങളിൽ നടന്ന വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

യൂഎസ് : അമേരിക്കയിലെ മൂന്ന് നഗരങ്ങളിൽ നടന്ന വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും നടന്ന വെടിവയ്പിലാണ് ഒൻപത് പേര് കൊല്ലപ്പെട്ടത് . ടെന്നസിയിലെ ചട്ടനൂഗയിൽ അർദ്ധരാത്രിക്ക് ശേഷം വെടിവയ്പ്പ് ഉണ്ടാകുകയും , മൂന്ന് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന മറ്റൊരു വെടിവയ്പ്പിൽ മിഷിഗണിലെ സഗിനാവിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പ്രസ്താവന.

Sharjah city AG

Comments are closed.