Ultimate magazine theme for WordPress.

മ്യാൻമർ ജുണ്ടയുടെ ആക്രമണം ഒമ്പത് പള്ളികൾ തകർന്നു

മ്യാന്മാർ : പടിഞ്ഞാറൻ മ്യാൻമറിലെ ക്രിസ്ത്യൻ ഭൂരിപക്ഷമായ ചിൻ സംസ്ഥാനത്തെ തന്തലാങ്ങിൽ പട്ടണത്തിലെ ജോൺസൺ മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ചും 10 സിവിലിയൻ വീടുകളും സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ. പട്ടണത്തിലെ 29-ാമത്തെ തീവെപ്പ് ആക്രമണമാണിതെന്നും ഇതുവരെ ഒമ്പത് പള്ളി കെട്ടിടങ്ങൾ തകർന്നതായും ചിൻ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. സൈന്യം നടത്തിയ വിവേചനരഹിതമായ വെടിവയ്പ്പിന്റെയും ഷെല്ലാക്രമണത്തിന്റെയും ഫലമായി നഗരത്തിൽ കുറഞ്ഞത് 300 വീടുകളെങ്കിലും നശിപ്പിക്കപ്പെട്ടു, 10,000-ത്തിലധികം താമസക്കാർ പലായനം ചെയ്തു. സെന്റ് നിക്കോളാസ് കത്തോലിക്കാ പള്ളി സൈന്യം പൂർണ്ണമായും കത്തിച്ചു.

Leave A Reply

Your email address will not be published.