Ultimate magazine theme for WordPress.

എൻ.ഐ.സി.ഒ.ജി. കർണാടക സ്റ്റേറ്റ് കൺവെൻഷൻ

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഇന്നു മുതൽ വ്യാഴം വരെ ഹാസൻ താജ് കൺവെൻഷൻ സെൻ്ററിൽ നടക്കും. എൻ.ഐ.സി.ഒ.ജി ദേശീയ പ്രസിഡൻ്റ് റവ.ഡോ.ആർ.ഏബ്രഹാം, ജനറൽ സെക്രട്ടറി റവ. ബിജു തമ്പി എന്നിവർ പ്രസംഗിക്കും.

മംഗലാപുരം,ബെൽഗാം,മൈസൂർ,ഹാസൻ,ബാംഗ്ലൂർ, തുടങ്ങീ അഞ്ച് സെന്ററുകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നൂറുദ്ദീൻമുള്ള ബെൽഗാം, വൈസ് പ്രസിഡൻറ് പാസ്റ്റർ സി.വി.ഉമ്മൻ ബാംഗ്ലൂർ, സെക്രട്ടറി പാസ്റ്റർ സാബു കെ ജി മംഗലാപുരം, ട്രഷറർ വിനോദ് ചാക്കോ മൈസൂരു എന്നിവരൊടൊപ്പം കൺവെൻഷൻ കൺവീനർ പാസ്റ്റർ കുര്യൻ പി.മാത്യൂ, പാസ്റ്റർ നാഗരാജ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.