നെയ്യാറ്റിൻകര : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് പാസ്റ്റേഴ്സിനായി കേരളത്തിൻ്റെ വിവിധ മേഖലകളിൽ സംഘടിപ്പിച്ചു വരുന്ന “നേതൃത്വത്തോടൊപ്പം” പ്രോഗ്രാമിൻ്റെ ഭാഗമായി നെയ്യാറ്റിൻകര റീജണിലുള്ള സെൻ്റുകളിലെ ദൈവദാസന്മാരുടെ മീറ്റിംഗ് ഏപ്രിൽ 22 ന് വെള്ളറ സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യുവിൻ്റെ ഭവനത്തിൽ നടന്നു.
നെയ്യാറ്റിൻകര റീജണിലുൾപ്പെട്ട സെൻ്ററുകളിൽ നിന്ന് അൻപത് വയസ്സിന് താഴെയുള്ള 18- ഓളം ദൈവദാസന്മാർ പങ്കെടുത്തു. ഊഷ്മള ബന്ധം പകർന്ന ആത്മീയ സംഗമം ദൈവദാസന്മാർക്ക് അവിസ്മരണീയമായിരുന്നു. ദൈവദാസന്മാർ അനുഭവങ്ങൾ പങ്കു വെച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
