നവിമുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന് (NMPF) പുതിയ ഭാരവാഹികൾ
നവിമുംബൈ: നവിമുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പി (NMPF) ന്റെ പുതിയ ഭരണസമിതിയെ മെയ് 8ന് നെരൂൾ സെന്റ് ആഗസ്റ്റിൻ സ്കൂളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തെരഞ്ഞെടുത്തു. പാസ്റ്റർ റെജി തോമസ് (പ്രസിഡന്റ്), പാസ്റ്റർ സണ്ണി വർഗീസ് (വൈസ് പ്രസിഡന്റ്), ബ്രദർ സാം ആംബ്രോസ് (സെക്രട്ടറി), ബ്രദർ എം.ഒ ജോൺ\\ (ട്രഷറർ), എന്നിവരടങ്ങുന്ന 11 അംഗ ഭരണ സമിതിയെ തെരെഞ്ഞെടുത്തു, രണ്ടു വർഷമാണ് കാലാവധി.