Ultimate magazine theme for WordPress.

വെടിനിര്‍ത്തല്‍ കരാര്‍: ഹമാസ് ആദ്യം മോചിപ്പിച്ചത് മൂന്ന് യുവതികളെ

ടെല്‍അവീവ് : വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ കരാറിന്റെ ഭാഗമായി ഹമാസ് ആദ്യം മോചിപ്പിച്ചത് മൂന്ന് യുവതികളെ. സംഘര്‍ഷം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ദികളാക്കപ്പെട്ട റോമി ഗോനെന്‍, എമിലി ദമാരി, ഡോറോണ്‍ സ്റ്റെയ്ന്‍ബ്രെച്ചര്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്.

യുവതികളെ ഇസ്രായേല്‍ സൈന്യത്തിന് കൈമാറി. ഇവരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇസ്രായേല്‍ സേന അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ദിവസവും മൂന്ന് ബന്ദികളെയാണ് മോചിപ്പിക്കുന്നത്. 95-ഓളം പാലസ്തീന്‍ തടവുകാരെയും ഇസ്രായേല്‍ സൈന്യം കൈമാറി.

Sharjah city AG

Comments are closed.