Ultimate magazine theme for WordPress.

ഐ.പി.സി ഛത്തീസ്ഗഡ് സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

ഛത്തീസ്ഗഡ് : 33 ജില്ലകളുള്ള ഛത്തീസ്ഗഡ് സ്റ്റേറ്റിൽ 281 ശുശ്രൂഷകർ അത്യുൽസാഹത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായി 346 ഫീൽഡുകളും 129 അംഗീകരിക്കപ്പെട്ട സഭകളും സ്ഥാപിതമായി. ഇക്കഴിഞ്ഞ 19 നു നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഛത്തീസ്ഗഡ് ഐ പി സി യ്ക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു നല്കി. രക്ഷാധികാരിയായി പാസ്റ്റർ പി. ഐ എബ്രഹാം, പ്രസിഡണ്ട് പാസ്റ്റർ ജിജി പി പോൾ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ്ജ് കുറമൂട്ടിൽ, സെക്രട്ടറി പാസ്റ്റർ ജോസ്മോൻ എസ്, ജോയിൻറ് സെക്രട്ടറി ബ്രദർ അലക്സ് തോമസ്, ട്രെഷറർ ബ്രദർ രാജൻ ശമുവേൽ, എന്നിവരെ തെരെഞ്ഞെടുത്തു. രാഷ്ട്രീയ തീവ്രവാദത്തിന്റെ വിപ്ലവ ഭൂമിയായ ഛത്തീസ്ഗഡിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ വളർച്ചയുടെ പാതയിലാണ്. 2000 നവംബർ 1-നു രൂപീകൃതമായ ഈ സംസ്ഥാനത്ത. 33 ജില്ലകളും 20619 വില്ലേജുകളും ഉണ്ട്. ഏകദേശം 3 കോടി ജനങ്ങൾ പാർക്കുന്ന ഈ സംസ്ഥാനത്ത് 618328 ക്രിസ്ത്യാനികൾ ആണ് ഉള്ളത്. ഇന്ത്യൻ പെന്തകോസ്തു ദൈവസഭ ഛത്തീസ്ഗഡ് സ്റ്റേറ്റിന് ആസ്ഥാനമായി രണ്ടര ഏക്കർ ഭൂമി സ്വന്തമായി ഉണ്ട്. 33 ജില്ലകളില് 31 ളും പ്രവർത്തനങ്ങൾ ഉണ്ട്.

Leave A Reply

Your email address will not be published.