ഇംഗ്ലണ്ട് : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 നു ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് പട്ടണത്തിൽ കൂടിയ ജനറൽ കൗൺസിൽ മീറ്റിംഗിലാണ് എക്സിക്യൂട്ടീവ് കൗൺസിൽ അടങ്ങുന്ന ഡിപ്പാർട്ട്മെൻറ് ഹെഡ്സിനെ തിരഞ്ഞെടുത്തത്. ഐ എ ജി യൂ കെ & യൂറോപ്പ് സ്ഥാപക ചെയർമാൻ റവ ബിനോയ് എബ്രഹാം അധ്യക്ഷനായ ജനറൽ കൗൺസിലിലും, ബോർഡ് ഓഫ് ഡയറക്ടേഴ്സും കൂടിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ഐഎജിയൂകെക്ക് വളരെ ശക്തമായ യുവനേതൃത്വം വളർന്നു വരുന്നുണ്ടെന്ന് റവ ബിനോയ് എബ്രഹാം അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു.
എക്സിക്യൂട്ടീവ് കൗൺസിലായി റവ ബിനോയ് എബ്രഹാം (ചെയർമാൻ), പാ. ജിജി തോമസ് (സെക്രട്ടറി), പാ. ബെൻ മാത്യു (ട്രഷറർ), എന്നിവരും കൗൺസിൽ മെമ്പേഴ്‌സായി പാ. വിൽസൺ എബ്രഹാം, പാ. ജിനു മാത്യു എന്നിവരെയും ഡിപ്പാർട്ട്മെൻറ് ഹെഡ്സായി പാ. ബ്ലെസൻ തോമസ് (മിഷൻ ഡയറക്ടർ), ബ്രദർ ഫിന്നി (യൂത്ത് ഡയറക്ടർ), സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ് (ലിഡിയ ഡയറക്ടർ), ബ്രദർ അജോമോൻ എബ്രഹാം (സൺഡേ സ്കൂൾ ഡയറക്ടർ), പാ. സാമുവൽ സൈമൺ (ഇവാഞ്ചലിസം ഡയറക്ടർ), പാ. ഡെന്നി ജോൺ (പ്രയർ ഡയറക്ടർ), ബ്രദർ പോൾസൺ ഇടയത്ത് (മീഡിയ ഡയറക്ടർ), സിസ്റ്റർ വിൻസി വർഗ്ഗീസ് (ഹോപ്പ് എയ്ഡ് ഡയറക്ടർ).
18 മത് ഐഎജിയൂകെ & യൂറോപ്പിന്റെ ജനറൽ കോൺഫറൻസ് 2025 മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്റർ പട്ടണത്തിൽ നടക്കും. ഈ കോൺഫറൻസിന്റെ കോൺഫറൻസ് ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പും, കോൺഫറൻസ് കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.
