Ultimate magazine theme for WordPress.

അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് പുതിയ നേതൃത്വം

*തൃശൂർ : അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് എ പി എ നാഷണൽ, സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച കുന്നംകുളം ഇൻ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് ചർച്ചിൽ നടന്ന എ പി എ തൃശ്ശൂർ ജില്ല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

എ.പി.എ ഫൗണ്ടർ ചെയർമാൻ റവ. കെ.പി ശശി, എ.പി.എ ജനറൽ സെക്രട്ടറി പാ. ക്രിസ്ത്യൻ ജോൺ , പൊളിറ്റിക്കൽ സെക്രട്ടറി റവ. രഞ്ജിത്ത് തമ്പി, എ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സണ്ണി തളിക്കോട്, എ.പി.എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ടൈറ്റസ് കുന്നംകുളം എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.രാജൻ കെ പേയാട് , എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ.ബെന്നി ടി എബ്രഹാം, എ.പി.എ കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ. ജെസ്റ്റിൻ പി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്

ഭാരവാഹികളായി പാസ്റ്റർമാരായ ബെന്നി ടി എബ്രഹാം (പ്രസിഡന്റ്), തങ്കച്ചൻ കെ പി (വർക്കിംഗ് പ്രസിഡന്റ്), സലിജെൻ എം ടി (വൈസ് പ്രസിഡന്റ്), ജസ്റ്റിൻ പി ജി (സെക്രട്ടറി), സാബു വർഗീസ് (ജോയിന്റ് സെക്രട്ടറി), യേശുദാസൻ കെ എഫ് (ജോയിന്റ് സെക്രട്ടറി), പൗലോസ് ഒ എം (ട്രഷറർ), ഷിന്റോ തോമസ് (ഓർഗനൈസിംഗ് സെക്രട്ടറി), പ്രിൻസ് ബെഞ്ചമിൻ (പബ്ലിസിറ്റി), വിലിസൺ വി ഡി (ചാരിറ്റി കൺവീനർ), ജോബി ജോസ് (കോ ഓർഡിനേറ്റർ), രാമകൃഷ്ണൻ കെ എം(പ്രയർ കോ-ഓർഡിനേറ്റർ), രാജൻ എം എ (ഇവാഞ്ചലിസം), ഷാജു വി ജെ (മെമ്പർ), രാജു സി എം (മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.

 

 

Sharjah city AG

Comments are closed.