Ultimate magazine theme for WordPress.

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 49-ാമത് ജനറൽ കൺവെൻഷൻ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 49-ാമത് ജനറൽ കൺവെൻഷൻ ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബെഥേസ്ഥ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാ. ആർ. എബ്രഹാം ഉദ്‌ഘാടനം നിർവഹിക്കും.

കൺവെൻഷനിൽ പാസ്റ്റർമാരായ ബിജു തമ്പി, എൻ. പീറ്റർ (പാറശ്ശാല), ജെസ്റ്റിൻ മോസസ്സ് (കന്യാകുമാരി), കുരുവിള റ്റി. എം, ബോബൻ തോമസ്, നുറുദ്ദീൻ മുള്ള, പ്രിൻസ് തോമസ്, അനീഷ് തോമസ്, ബിനു തമ്പി, സിസ്റ്റർ ജെസ്സി ജെയ്‌സൺ, ഡോ. ജിബി റാഫേൽ, ബ്രദർ ബിബിൻ മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ബ്രദർ ലോർഡ്‌സൺ ആന്റണി, ബ്രദർ ഇമ്മാനുവൽ കെ. ബി, ബ്രദർ ജോയൽ പടവത്ത് തുടങ്ങിയവർ നേതൃത്വം നൽകുന്ന “ക്രൈസ്റ്റ് ഫോർ ഇന്ത്യാ” സിംഗേഴ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പവ്വർ കോൺഫറൻസ്, യൂത്ത് റിവൈവൽ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, വൈ പി സി എ & സൺഡേസ്‌കൂൾ മീറ്റിംഗ്, മിഷൻ മീറ്റിംഗ്, സംയുക്ത ആരാധന എന്നിവ നടക്കും. പാസ്റ്റർ ബിജേഷ് തോമസ് ജനറൽ കൺവെൻഷൻ മീഡിയ ചെയർമാൻ

കൂടുതൽ വിവരങ്ങൾക്ക് : 9562364635

Sharjah city AG