കൊല്ലം: ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റെർ ലീഡേഴ്സ് കോൺഫറൻസ് അഷ്ടമുടിയിൽ സമാപിച്ചു. രാവിലെ ഒമ്പതരക്ക് ആരംഭിച്ച മീറ്റിംഗിൽ സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ദൃശ്യമായ സഭ മറഞ്ഞിരിക്കുന്ന സഭ എന്ന വിഷയത്തെ ആസ്പദമാക്കി
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് പ്രസംഗിച്ചു . രണ്ടാമത്തെ സെക്ഷനിൽ ശുശ്രൂഷയുടെ വിജയം ദൈവത്തിലുള്ള ആശ്രയവും മനോഭാവവുമാണെന്ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി എം കുരുവിള പ്രസ്താവിച്ചു.
സിസ്റ്റർ ബിന്ദു ബിജുദാസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റേഴ്സ് ഫാമിലി , സണ്ടേസ്ക്കൂൾ, വൈപിസിഎ , സഭാ ഭാരവാഹികൾതുടങ്ങിയവർ പങ്കെടുത്തു. പുതിയ പ്രവർത്തനങ്ങളായ ചിറ്റുമല , കുണ്ടറ, മേടേൽമുക്ക് എന്നി സ്ഥലങ്ങളിലെ ശുശ്രൂഷകന്മാർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു. പാസ്റ്റർ സെബാസ്റ്റ്യൻ, ബ്രദർ ജോൺസൺ ജോസഫ് , ബ്രദർ ഷിജു രാജ്, സിസ്റ്റർ മോളി മുഖത്തല എന്നിവർ സംസാരിച്ചു. ഫേബ ലിജോ നന്ദി പ്രകാശിപ്പിച്ചു. സീനിയർ ശുശ്രൂഷകൻമാരായ പാസ്റ്റർ റ്റി എം കുരുവിളക്കും പാസ്റ്റർ ബോബൻ തോമസിനും കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

Comments are closed.