ലാഹോർ : പാകിസ്ഥാനിൽ ക്രൈസ്തവർ ഉൾപെടെയുള്ള അമുസ്ലിം വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിനെ കുറിച്ചുള്ള നിർബന്ധിത പഠനം അവസാനിപ്പിക്കുകയും പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു. ജനുവരി 22-ന് അംഗീകരിച്ച പുതിയ മതവിദ്യാഭ്യാസ പാഠ്യപദ്ധതി, ക്രൈസ്തവർ ഉൾപ്പെടെ പാക്കിസ്ഥാനിലെ ഏഴ് ന്യൂനപക്ഷ മതങ്ങൾക്ക് അവരുടെ അവരുടെ മതത്തെ കുറിച്ചുള്ള കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താം.
മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും ഇസ്‌ലാമിനെക്കുറിച്ചുള്ള കോഴ്‌സുകളായ “ഇസ്‌ലാമിയത്ത്” ക്ലാസുകൾ നിർബന്ധമായിരുന്നു. ക്രിസ്തുമതത്തിൻ്റെ സിലബസ് വികസിപ്പിക്കുന്നതിൽ കാത്തലിക് കമ്മീഷനെ ഉൾപ്പെടുത്തിയത്തിൽ സർക്കാരിനെ ഞങ്ങൾ അഭിനന്ദിക്കുന്നതായി പാകിസ്ഥാൻ ന്യൂനപക്ഷ അധ്യാപക സംഘടന പിഎംടിഎ നന്ദി അറിയിച്ചു. എന്നാൽ തുടർ നിരീക്ഷണവും നടപ്പാക്കലും മറ്റൊരു വെല്ലുവിളിയാണ്.
ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള നയങ്ങൾ നമ്മുടെ രാജ്യത്ത് പലപ്പോഴും പരാജയപ്പെടാറുണ്ട്. കൂടാതെ, ദീർഘകാല പ്രക്രിയയ്ക്ക് അധ്യാപകരുടെ പരിശീലനവും ശമ്പള ഘടനയും ആവശ്യമാണ്. എങ്കിലും ക്രിസ്ത്യൻ പാഠപദ്ധതിയിൽ ബൈബിൾ, യേശുക്രിസ്തുവിൻ്റെ ജീവിതം, സഭാചരിത്രം, ക്രിസ്ത്യാനിറ്റിയുടെ മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം സമൂഹത്തിൽ പുതിയ അവബോധം സൃഷ്ടിക്കുമെന്നും സംഘടന ഭാരവാഹികൾ കൂട്ടിച്ചേർത്തു.
