അയർലണ്ട് : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജിയൻ്റെ പുതിയ പ്രവർത്തനങ്ങൾ കൗണ്ടികോർക്കിലും കെറിയിലും ആരംഭിക്കുന്നു.
ഡിസംബർ എട്ട് രാവിലെ പത്തരക്ക് കെറിയിലെ കൂട്ടായ്മ ട്രാലീയിലുള്ള കോളിസ് സാൻഡസ് ഹൗസിലും വൈകിട്ട് അഞ്ചിന് കോർക്കിലുള്ള കൂട്ടായ്മ കെറി പൈക്ക് കമ്മ്യൂണിറ്റി സെന്ററിലും ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും.
യോഗങ്ങളിൽ
സെക്രട്ടറി പാസ്റ്റർ സാനു മാത്യുവും പങ്കെടുക്കും. പാസ്റ്റർ ജെ റോബിൻസണും പാസ്റ്റർ ഷോൺ മാത്യുവും ശിശ്രുഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്:
പാ. ഷോൺ മാത്യു -089 442 6977 (കോർക്ക് )
പാ. ജെ റോബിൻസൺ – 089 223 6202(കെറി
വാർത്ത: സിബി ഐസക്ക്
