ജെറുസലേം: തനിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് തേടാനുള്ള ഐസിസി പ്രോസിക്യൂട്ടറുടെ തീരുമാനം അസംബന്ധമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിനെ മുഴുവന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും നെതന്യാഹു ആരോപിച്ചു. ഐസിസി പ്രോസിക്യൂട്ടറുടെ നടപടി പുതിയ തരത്തിലുള്ള ജൂത വിരുദ്ധതയാണെന്നും നെതന്യാഹു പറഞ്ഞു.
